കൊച്ചി: പോർഷെയുടെ ആദ്യ ഓൾ-ഇലക്ട്രിക് മോഡലായ ടൈകാൻ ഇന്ത്യയിലെത്തി. ടൈകാൻ, ടൈകാൻ 4എസ്., ടർബോ, ടർബോ എസ് എന്നീ സലൂൺ പതിപ്പുകളിൽ ലഭിക്കും. 1.5 കോടി രൂപ മുതലാണ് വില. 4എസ്., ടർബോ, ടർബോ എസ് പതിപ്പുകൾക്ക് 'ക്രോസ് ടൂറിസ്മോ" വേരിയന്റും ലഭ്യമാണ്. സിംഗിൾ ഡെക്ക് 79.2 കെ.ഡബ്ള്യു.എച്ച് മുതൽ 2- ഡെക്ക് 93.4 കെ.ഡബ്ള്യു.എച്ച് കപ്പാസിറ്റി റേഞ്ചുകളുള്ള ബാറ്ററികളാണ് ഇവയ്ക്കുള്ളത്.
വിദേശ വിപണികളിൽ നേരത്തെയെത്തിയ പുത്തൻ ടൈകാന്റെ 30,000 യൂണിറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ 2022 ജനുവരി-മാർച്ച് പാദത്തിലായിരിക്കും വില്പന ആരംഭിക്കുക.
ഇന്ത്യയിൽ വലിയ പ്രതീക്ഷകളാണ് പോർഷെയ്ക്കുള്ളത്. നടപ്പുവർഷം ജൂലായ്-സെപ്തംബറിൽ വില്പന വളർച്ച 164 ശതമാനമാണ്. 2021 ജനുവരി-സെപ്തംബറിൽ 90 ശതമാനം വളർച്ചയോടെ 334 മോഡലുകൾ വിറ്റഴിച്ചു. ഇന്ത്യയിൽ ഏറ്റവും വേഗം വളരുന്ന ആഡംബര വാഹന ബ്രാൻഡായി മാറുകയാണ് പോർഷെയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |