മൺറോത്തുരുത്ത്: കനത്തമഴയിൽ തെന്മല ഡാം തുറന്നതിനെ തുടർന്ന് കല്ലടയാർ കരകവിഞ്ഞതോടെ മൺറോത്തുരുത്തിന്റെ താഴ്ന്ന മേഖലകൾ വെള്ളത്തിൽമുങ്ങി. മഴ ശക്തമായി തുടരുകയും തെന്മല ഡാമിന്റെ ഷട്ടറുകൾ കുടുതൽ ഉയർത്തുകയും ചെയ്താൽ മൺറോത്തുരുത്ത് പ്രതിസന്ധിയിലാകും. ഇതോടൊപ്പം തുലാവേലിയേറ്റം കൂടിയാകുമ്പോൾ ആയിരക്കണക്കിന് വീടുകൾ വെള്ളത്തിലാകും.
കിടപ്പുറം വടക്ക്, കിടപ്പുറം തെക്ക്, പട്ടംതുരുത്ത് ഈസ്റ്റ്, പട്ടംതുരുത്ത് വെസ്റ്റ്, കൺട്രാം കാണി, നെന്മേനി തെക്ക്, നെന്മേനി, പെരുങ്ങാലം എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. അഞ്ഞൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |