ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ വിവിധ ഇടങ്ങളിൽ സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടലുകളിൽ 5 പാക് സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ഹോഷാബാദ് പ്രദേശത്ത് ഇന്നലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 2 സൈനികർ കൊല്ലപ്പെട്ടു. ഭീകരർ ഒളിച്ചിരുക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സേന തിരച്ചിൽ നടത്തുന്നതിടെ ഭീകരർ ആക്രമിക്കുകയായിരുന്നു. മറ്റൊരു സംഘർഷ മേഖലാ പ്രദേശത്തുണ്ടായ ഐ.ഇ.ഡി പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലാണ് ഒരു സൈനികൻ കൊല്ലപ്പെട്ടത്. അതേ സമയം ശനിയാഴ്ച രാവിലെ ഖൈബർ പഖ്തൂഖ്വ പ്രവിശ്യയിലുണ്ടായ ബോംബാക്രമണത്തിൽ 2 പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. ബജൂറിലെ രഘഗാൻ അണക്കെട്ടിന് സമീപമായിരുന്നു സംഭവം. പ്രദേശത്ത് സൈന്യം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |