കൊച്ചി: സംരംഭക സമ്മേളനമായ 'ടൈകോൺ കേരള'യുടെ പത്താം പതിപ്പ് ഈമാസം 25 മുതൽ 27 വരെ കൊച്ചിയിൽ നടക്കും. കൊവിഡ് വ്യാപനത്തെത്തുടർന്ന് സംരംഭകർ നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. വ്യവസായമന്ത്രി പി. രാജീവ് 25 ന് വൈകിട്ട് 4.30 ന് ഹോട്ടൽ മാരിയറ്റിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. 200ലേറെ പ്രതിനിധികൾ നേരിട്ട് പങ്കെടുക്കും. 1,500 പ്രതിനിധികൾ ഓൺലൈനായി പങ്കെടുക്കും. സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കും പ്രൊഫഷണലുകൾക്കും ആത്മവിശ്വാസം പകരുന്നതാകും സമ്മേളനമെന്ന് ടൈ കേരള ഘടകം പ്രസിഡന്റ് അജിത് മൂപ്പൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |