തിരുവനന്തപുരം:ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയുടെ സഹകരണത്തോടെ ലളിതകലാ അക്കാഡമി സംഘടിപ്പിക്കുന്ന ത്രിദിനചിത്രകലാ ക്യാമ്പ് 20ന് രാവിലെ 10ന് തുഞ്ചൻ സ്മാരക മണ്ഡപത്തിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ഉദ്ഘാടനം ചെയ്യും.ആറ് മുതൽ പ്ളസ് ടു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്.താൽപര്യമുള്ളവർ തുഞ്ചൻ സ്മാരകത്തിൽ നേരിട്ടോ 0471 2457473 എന്ന നമ്പരിലോ പേര് രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |