തെന്നിന്ത്യയിലെ സൂപ്പർ നായികമാരിലൊരാളായ സാമന്ത ഇതാദ്യമായി ഒരു ഐറ്റം നമ്പറിൽ പ്രത്യക്ഷപ്പെടുന്നു. അല്ലു അർജുൻ നായകനാകുന്ന പുഷ്പയിലെ ഐറ്റം നമ്പറിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞ ദിവസമാണ് സാമന്ത കരാറിലൊപ്പിട്ടത്.
സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയിൽ രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിൽ പ്രതിനായകനായെത്തുന്നു.
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന പുഷ്പയുടെ ആദ്യ ഭാഗമായ പുഷ്പ ദ റെയ്സിലാണ് സാമന്തയുടെ ഐറ്റം നമ്പർ. ഭർത്താവ് നാഗചൈതന്യയുമായി വേർപിരിഞ്ഞതിനെ തുടർന്ന് തന്റെ കരിയറിൽ വീണ്ടുമൊരു കുതിച്ചുകയറ്റത്തിന് ലക്ഷ്യമിടുകയാണ് സാമന്ത. നായികാ പ്രാധാന്യമുള്ള സിനിമകൾക്കൊപ്പം സൂപ്പർ താര ചിത്രങ്ങളുടെ ഭാഗമാകാനും സാമന്ത ശ്രമിക്കുന്നുണ്ട്. ഇതിനിടയിലാണ് സംവിധായകൻ സുകുമാറിന്റെ അഭ്യർത്ഥന മാനിച്ച് പുഷ്പയിലെ ഐറ്റം നമ്പറിലഭിനയിക്കാൻ സാമന്ത സമ്മതം മൂളിയത്.
ഈ മാസം അവസാനം ഈ ഗാനം ചിത്രീകരിക്കാനാണ് തീരുമാനം. സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദ് ഈ ഗാനത്തിന്റെ റെക്കോർഡിംഗ് പൂർത്തിയാക്കിക്കഴിഞ്ഞു. പുഷ്പയുടെ ആദ്യഭാഗം ഡിസംബറിൽ തിയേറ്ററുകളിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |