നിലമ്പൂർ : നിലമ്പൂരിലെ കനോലി എക്കോ ടൂറിസം പദ്ധതിക്ക് ചാത്തുമേനോൻ എക്കോ ടൂറിസം പദ്ധതിയെന്നോ നിലമ്പൂർ എക്കോ ടൂറിസം പദ്ധതിയെന്നോ പേര് മാറ്റിനൽകി അതിലെ സാമ്രാജ്യത്വ വിധേയത്വം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ആവശ്യപ്പെട്ടു.
നിലമ്പൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'അകം പുറം' കാമ്പയിന്റ ഭാഗമായി മൂത്തേടം താളിപ്പാടത്ത് നടന്ന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇ.പി അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.