മുക്കം: കാസർകോട് മുതൽ മലപ്പുറം വരെ അഞ്ചു ജില്ലകൾ ഉൾപ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് - 3204 ലെ ഷട്ടിൽ ടൂർണമെന്റിൽ മിക്സഡ്, ഡബിൾസ് ആൻഡ് വൈറ്ററൻസ് ട്രോഫികൾ മുക്കം റോട്ടറി ക്ലബ്ബിന്. ജൂണിയർ, സീനിയർ ട്രോഫികൾ പയ്യന്നൂർ മിഡ് ടൗൺ ക്ലബ് നേടി.സീനിയർ റണ്ണർ അപ്പ് ട്രോഫി കോഴിക്കോട് സൗത്ത് റോട്ടറി ക്ലബ്ബും ജൂണിയർ റണ്ണർ അപ്പ് ട്രോഫി ചെറുവത്തൂർ റോട്ടറി ക്ലബ്ബും കരസ്ഥമാക്കി. 25 ടീമുകൾ മത്സരത്തിൽപ ങ്കെടുത്തു റോട്ടറി നിയുക്ത ഗവർണർ ഡോ. സേതു ശിവശങ്കറാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. അസി. ഗവർണർ കെ.പി.അനിൽകുമാർ, മുക്കം ഷട്ടിൽ കോർട്ട് പ്രസിഡന്റ് ഡോ.എ.മനോജ്, ടൂർണമെന്റ് കോ - ഓർഡിനേറ്റർ ഡോ.സി.ജെ.തിലക് എന്നിവർ സംസാരിച്ചു. ഒന്നാം സമ്മാനം എൻ.കെ. അബ്ദുറഹ്‌മാനും രണ്ടാം സമ്മാനം ജെയ്സൺ ചാത്തങ്കണ്ടത്തിലും സമ്മാനിച്ചു. ഇസാഫ് ബാങ്ക്, അർബൻ ബാങ്ക്, മഡ്കോസ് ബാങ്ക്, ആകാശ് ബിൽഡേഴ്സ്, അനാർക്ക് ബിൽഡേഴ്സ്, ബെഡ് സെന്റർ, നക്ഷത്ര ഗോൾഡ് എന്നിവയുടെ വകയായിരുന്നു കാഷ് പ്രൈസുകൾ. വെറ്ററൻസ് വിജയികളുടെ ക്ലബ്ബിന് ഡോ.ഇ കെ.ഉമറിന്റെ സ്മരണാർത്ഥം നിലമ്പൂർ റോട്ടറി ക്ലബ്ബ് ഏർപ്പെടുത്തിയ ട്രോഫിയും സർട്ടിഫിക്കറ്റുകളും മുക്കം റോട്ടറി ക്ലബ്ബിനു വേണ്ടി പ്രസിഡന്റ് വി.എ.ഗംഗാധരൻ ഏറ്റുവാങ്ങി.