ന്യൂഡൽഹി : സെയ്ദ് മുഷ്താഖ് ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് തമിഴ്നാടിനെ നേരിടുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രീക്വാർട്ടറിൽ സഞ്ജു സാംസൺ നയിച്ച കേരളം ഹിമാചൽ പ്രദേശിനെ മറികടന്നാണ് അവസാന എട്ടിലെത്തിയത്.സച്ചിൻ ബേബി,ജലജ് സക്സേന,മുഹമ്മദ് അസ്ഹറുദ്ദീൻ,വിഷ്ണു വിനോദ്,കെ.എം ആസിഫ് തുടങ്ങിയവർ കേരള ടീമിൽ അണിനിരക്കും.
ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാവിലെ 8.30നാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാർസ്പോർട്സിലും ഹോട്ട്സ്റ്റാറിലും ലൈവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |