മരട്: ഇന്ധനവില കുറയ്ക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഒളിച്ചു കളിക്കുകയാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ. ബാബു എം.എൽ.എ. പത്രസമ്മേളനത്തിൽ പറഞ്ഞു. ഇരുപതോളം സംസ്ഥാനങ്ങളും അഞ്ചു കേന്ദ്ര ഭരണ പ്രദേശങ്ങളും വില കുറച്ചിട്ടും കേരളം കുറയ്ക്കാത്തത് അധാർമ്മികമാണ്. രാജസ്ഥാൻ ഗവൺമെന്റ് പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും കുറച്ചു. സി.പി.എം സെക്രട്ടേറിയറ്റ് യോഗമാണ് ഇന്ധന വില കുറയ്ക്കണ്ട എന്നു തീരുമാനിച്ചത്. കേന്ദ്രം വില കൂട്ടിയത് കൊണ്ട് ഈ സാമ്പത്തിക വർഷം ഇതുവരെ 300 കോടിയോളം രൂപ സംസ്ഥാന ഖജനാവിൽ എത്തി. മാർച്ച് 31നാലായിരം കോടി രൂപ അധിക വരുമാനം ലഭിക്കും. ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |