ബാലി: മലയാളി താരം എച്ച്.എസ്.പ്രണോയ്, കിഡംബി ശ്രീകാന്ത് എന്നിവർ ഇന്തോനേഷ്യ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിന്റെ പ്രീ ക്വാർട്ടറിലെത്തി. നേരിട്ടുള്ള സെറ്റുകൾക്ക് മലേഷ്യയുടെ ലിയു ഡാരനെ കീഴടക്കിയാണ് പ്രണോയ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്. സ്കോർ: 22-20, 21-19. മത്സരം 49 മിനിട്ട് നീണ്ടു . പ്രീ ക്വാർട്ടറിൽ കരുത്തനായ ലോക രണ്ടാം നമ്പർ താരം വിക്ടർ അക്സെൽസെന്നാണ് പ്രണോയ്യുടെ എതിരാളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |