തൃശൂർ: സംസ്ഥാന കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ (ആൺ, പെൺ) റോളർ ഹോക്കി മത്സരങ്ങൾ തൃശൂർ മാള ഹോളി ഗ്രേസ് അക്കാഡമിയിൽ ഇന്ന് മുതൽ 21 വരെ നടക്കും. ഇന്ന് രാവിലെ പത്തിന് ഇന്ത്യൻ ഫുട്‌ബാൾ ടീം മുൻ ക്യാപ്ടൻ ഐ.എം. വിജയൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.
ഡിസംബർ 11 മുതൽ 21വരെ മൊഹാലിയിൽ നടക്കുന്ന ദേശീയ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിലേക്കുള്ള കേരളാ ടീമിനെ ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കുമെന്ന് കേരള റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |