എഴുകോൺ: സി.പി.എം കരീപ്ര സൗത്ത് ലോക്കൽ സമ്മേളനം സമാപിച്ചു. നെടുമൺകാവ് സുരഭി ഒാഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം എം. ഗംഗാധരകുറുപ്പ് ഉദ്ഘാടനം ചെയ്തു. ആർ. മോഹനൻ, ടി.സി. പുഷ്പകുമാരി, ആർ. രാഹുൽരാജ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ, ആർ. സത്യശീലൻ, ബി. സനൽകുമാർ, എം. തങ്കപ്പൻ, ജി. ത്യാഗരാജൻ, എം.എസ്. ശ്രീകുമാർ, എ. അഭിലാഷ് എന്നിവർ സംസാരിച്ചു. നെടുമൺകാവ് സി.എച്ച്.സിയിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എൻ.എസ് സജീവ് സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |