പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമവും ജനറൽ ബോഡി മീറ്റിംഗും നാളെ രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 1965 മുതൽ 2021 വരെയുള്ള കാലയളവിൽ കോളേജിൽ പഠിച്ചവരെ പങ്കെടുപ്പിച്ച് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംഗമം നടത്തുക. പൂർവ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തുടർ പ്രവർത്തനങ്ങളുടെ ചർച്ചയും ഉണ്ടാകുമെന്ന് പ്രിൻസിപ്പൽ ഡോ. ടി.പി. വിജുമോനും അസി. പ്രൊഫസർ പി.എസ്. ദീപ്തിയും അറിയിച്ചു. ഫോൺ: 9447593153, 8301886546, 9447865215.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |