കിളിമാനൂർ:ഇന്ധന വിലവർദ്ധനയ്ക്കെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയ്ക്കെതിരെയും കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ സംഘടിപ്പിച്ചു. അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ.ഗംഗാധരതിലകൻ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി.കെ.പി.സി.സി അംഗം എൻ.സുദർശനൻ,കോൺഗ്രസ് നേതാവ് എ.ഇബ്രാഹിംക്കുട്ടി,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ഷിഹാബുദീൻ, പി.സോണാൾജ്,ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ആർ.മനോജ്,ജി.ശാന്തകുമാരി മണ്ഡലം പ്രസിഡന്റുമാരായ അടയമൺ.എസ്. മുരളീധരൻ,അഡ്വ:ആർ.വിഷ്ണുരാജ്,സുധീർ തോപ്പിൽ,ജാബിർ.എസ്,വി.വിശ്വംഭരൻ, എസ്.സലീം,ഡി.സി.സി അംഗങ്ങൾ എം.കെ.ജ്യോതി,ജി.ഹരികൃഷ്ണൻ നായർ, കെ.നളിനൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |