ഗുരുവായൂർ: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച്ച കനറാബാങ്ക് ജീവനക്കാരുടെ വക വിളക്കാഘോഷം നടക്കും. സമ്പൂർണ്ണ നെയ് വിളക്കായാണ് ആഘോഷമെന്ന് ബാങ്ക് വിളക്കാഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണനും, ഗുരുവായൂർ ഗോപൻമാരാരും ചേർന്ന് നേതൃത്വം നൽകുന്ന പഞ്ചാരിമേളം അകമ്പടിയാകും.
വൈകീട്ട് 6.30ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഗോപൻ മാരാരും, സംഘവും അവതരിപ്പിക്കുന്ന ഡബിൾ തായമ്പകയുണ്ടാകും. രാത്രി വിളക്കെഴുന്നള്ളിപ്പിന് വിശേഷാൽ ഇടയ്ക്കാ നാദസ്വരം അകമ്പടിയാകും. വിളക്കാഘോഷത്തിന്റെ ഭാഗമായി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 3 മുതൽ 5.30 വരെ ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, 5.30 മുതൽ 8.30 വരെ സിഗ്നൽസ് ദ റിയൽ മ്യൂസിക് ടീം അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ചീഫ് മാനേജർ ശ്രീദേവി നായർ, മാനേജർ പി.കെ. അവിനാഷ്, എം.എസ്. ഭാസ്ക്കരൻ, എസ്. നന്ദകുമാർ, ജി. രാജേഷ് കുമാർ, വി.കെ. മോഹനൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |