തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 5754 പേർ കൂടി കൊവിഡ് ബാധിതരായി. 24മണിക്കൂറിനിടെ 63,534 സാമ്പിളുകളാണ് പരിശോധിച്ചത്. 9.05 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ അപ്പീൽ നൽകിയ 155 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്.