കൊച്ചി: പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ 11ന് കൊടിയേറി 20ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്ര പുനരുദ്ധാരണത്തിന്റെയും ഉത്സവത്തിന്റെയും നടത്തിപ്പിന് 108 അംഗ കമ്മിറ്റിയും രൂപീകരിച്ചു. കമ്മിറ്റി ഭാരവാഹികളായി ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ, വി.എച്ച്.പി. സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, മാദ്ധ്യമപ്രവർത്തകനായ കെ.വി.എസ്. ഹരിദാസ് എന്നിവരെ രക്ഷാധികാരികളായും കെ.എൻ. സതീശിനെ അദ്ധ്യക്ഷനായും പി.വി. അതികായൻ, വി. ശ്രീകുമാർ, ടി. പങ്കജാക്ഷൻ എന്നിവരെ ഉപാദ്ധ്യക്ഷന്മാരായും പി.സി. സോമശേഖരനെ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിമാരായി പ്രശാന്ത് വർമ്മ, അഡ്വ. അജയ് ബി എന്നിവരെയും അഡ്വ. പ്രശാന്ത് ജി. ആറിനെ ഖജാൻജിയായും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |