തിരുവനന്തപുരം: മലയാളി താരം ഷോൺ റോജർ അണ്ടർ 19 ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബഗ്ലാദേശിനെതിരായ ട്രയാംഗുലർ പരമ്പരയിൽ പങ്കെടുക്കുന്ന ഇന്ത്യ അണ്ടർ 19 ബി സ്ക്വാഡിലേക്കാണ് ഷോൺ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ അണ്ടർ 19 എ, ബിടീമും ബംഗ്ലാദേശുമാണ് പരമ്പരയിൽ ഏറ്റുമുട്ടുന്നത്. നവംബർ 29 മുതൽ ഡിസംബർ7വരെ കൊൽക്കത്തയിലാണ് ടൂർണമെന്റ്.
അണ്ടർ 19 വിനുമങ്കാദ് ട്രോഫിയിൽ കേരളത്തിനായി പുറത്തെടുത്ത പ്രകടനമാണ് ഷോണിന് ഇന്ത്യൻ ടീമിൽ ഇടം നേടിക്കൊടുത്തത്.
മുൻനിര ബാറ്ററും വലംകൈയന്‍ ഓഫ് സ്പിന്നറുമായ ഷോണ്‍ വിനു മങ്കാദ് ടൂര്‍ണമെന്റിൽ ഒരു സെഞ്ചുറിയും രണ്ട് അർദ്ധ സെഞ്ചുറിയും ഉൾപ്പെടെ 294 റൺസ് നേടി. ഇന്ത്യാ ചലഞ്ചർ സീരിസിൽ ബി ടീമിനായി 124 റൺസും 4 വിക്കറ്റും നേടി.
ശംഖുംമുഖം വെട്ടുകാട് എം.എ. ഭവനിൽ ആന്റണി റോജറിന്റെയും പെട്രീഷ്യ റോജറിന്റെയും മകനാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ദേശീയ കോച്ച് ബിജു ജോർജിനൊപ്പമാണ് പരിശീലനം. യു.എ.ഇ.യിലാണ് ഷോൺ കളിതുടങ്ങിയത്. അവിടെ അണ്ടർ-16 ദേശീയ ടീം അംഗമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |