നടനും തിരക്കഥാകൃത്തും നിർമ്മാതാവുമായ ചെമ്പൻ വിനോദ് ജോസിന്റെ ഭാര്യ മറിയം തോമസും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഭീമന്റെ വഴി എന്ന ചിത്രത്തിൽ നഴ്സിന്റെ വേഷമാണ് മറിയം അവതരിപ്പിക്കുന്നത്. മറിയത്തിന്റെ കാരക്ടർ പോസ്റ്ററും ചെമ്പൻ വിനോദ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. ചിത്രത്തിന്റെ ട്രെയിലറിലും മറിയത്തിന്റെ കഥാപാത്രം എത്തുന്നുണ്ട്. കുഞ്ചാക്കോ ബോബനെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് മറിയം അവതരിപ്പിക്കുന്ന നഴ്സിനെയും ട്രെയിലറിൽ കാണിക്കുന്നത്. ചെമ്പൻ വിനോദാണ് ഭീമന്റെ വഴിയുടെ തിരക്കഥ ഒരുക്കുന്നത്. അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ചെമ്പൻ വിനോദ് ജോസും റിമ കല്ലിംഗലും ആഷിഖ് അബുവും ചേർന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |