കൊച്ചി: എസ്.പി.ഡി.സി, എ.ഐ.സി.ടി.ഇ എന്നിവയുടെ കീഴിൽ സംസ്ഥാനത്ത് എൻജിനീയറിംഗിന് പഠിക്കുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച സ്കിൽ ഓറിയന്റേഷൻ സെന്റർ 23 ന് തുറക്കും. മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കൊച്ചി സെമിനാർ കോംപ്ലക്സിൽ രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. എൻ. മധുസൂദനൻ അദ്ധ്യക്ഷനാകും. പ്രോ വൈസ് ചാൻസലർ ഡോ. പി. ജി. ശങ്കരൻ, സിൻഡിക്കേറ്റ് അംഗവും എസ്.ഒ.സി.ഇ കോർഡിനേറ്ററുമായ ഡോ. ശശി ഗോപാലൻ, ഡോ. ആർ. ശശിധരൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |