SignIn
Kerala Kaumudi Online
Saturday, 28 May 2022 10.51 PM IST

സൈക്കിളിലെ സമര യാത്ര ഡൽഹിയിൽ സമാപിച്ചു

cycle-yathra

കൊല്ലങ്കോട്: വെയിലും മഴയും തണുപ്പും പൊടിക്കാറ്റും വഴികളിലെ പ്രതിസന്ധികളമെല്ലാം മറികടന്ന് ഇന്ധന വിലവർദ്ധനവിനെതിരെ മുതലമട സ്വദേശിയും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ സി.വിഷ്ണു നയിച്ച 'സൈക്കിളിലെ സമര യാത്ര' 2946 കിലോമീറ്ററുകൾ പിന്നിട്ട് ഡൽഹിയിലെ പാർലമെന്റിന് മുന്നിൽ സമാപിച്ചു.

കേന്ദ്രത്തിന്റെ വികലമായ നയങ്ങൾക്കെതിരെ പൊതു മനസാക്ഷി അറിഞ്ഞുകൊണ്ടുള്ള യാത്രയ്ക്ക് എല്ലായിടങ്ങളിലും നല്ല സ്വീകരണങ്ങൾ ആണ് ലഭിച്ചതെന്ന് സി.വിഷ്ണു പറഞ്ഞു. കർഷകരും തൊഴിലാളികളും കച്ചവടക്കാരും ഡ്രൈവർമാരും യുവജനങ്ങളും വിദ്യാർത്ഥികളും അടക്കം ഈ യാത്രയ്ക്ക് പിന്തുണയുമായെത്തി. എല്ലായിടങ്ങളിലും കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണവും ലഭിച്ചു. പാർട്ടി ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒരുക്കി തരുന്ന മുറികളിലും പെട്രോൾ പമ്പുകളിൽ ടെന്റ് അടിച്ചുമെല്ലാമാണ് രാത്രി നേരങ്ങളിൽ വിശ്രമിച്ചത്. എക്‌സൈസ് ഡ്യൂട്ടി കുറച്ച് പെട്രോളിനും ഡീസലിനും ചെറിയ വിലക്കുറവ് ഉണ്ടായതും, ഈ യാത്രയുടെ പ്രധാനമായ മറ്റൊരു ആവശ്യമായ കർഷക ബില്ല് പിൻവലിക്കാൻ തീരുമാനിച്ചതും വലിയ സന്തോഷമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തുനിന്നുമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റാഫിയും വിഷ്ണുവിനൊപ്പം യാത്രയിൽ ഉണ്ടായിരുന്നു.
പാർലമെന്റ് പരിസരത്തു നടന്ന സമാപനത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ്, സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എന്നിവർ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PALAKKAD, CYCLE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.