കൊച്ചി: പിണറായി സർക്കാർ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കാൻ ശ്രമിക്കുന്ന കെ റെയിൽ പദ്ധതി വെറും ആകാശ കുസുമമായി പരിണമിക്കുമെന്ന് ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. ഓൾ ഇന്ത്യ ഫോർവേർഡ് ബ്ലോക്ക് എറണാകുളം ജില്ലാ കൺവൻഷെൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോർവേഡ് ബ്ലോക്ക് കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം കളത്തിൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടി.മനോജ് കുമാർ, രാജേന്ദ്രൻ നായർ, പ്രകാശ് മൈനാഗപ്പിള്ളി, ബൈജു മേനാച്ചേരി, ആരിഫാ മുഹമ്മദ്, എ.എം. സെയ്ദ്, അഡ്വ.സാം ഐസക് പൊതയിൽ, സുരേഷ് കരട്ടേടത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |