മരട്: മാലിന്യ നിർമാർജ്ജനത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സി.എസ്.എസ് മരട് - കുണ്ടന്നൂർ ഏരിയകളുടെ സംയുക്ത സമരസമിതി മരട് മുനിസിപ്പാലിറ്റിയിലേക്ക് പ്രതീകാത്മക മാലിന്യ നിമഞ്ജന യാത്ര നടത്തി.
കണ്ണാടിക്കാട് നിന്ന് ആരംഭിച്ച യാത്ര സി.എസ്.എസ് സംസ്ഥാന വൈസ് ചെയർമാൻ സുജിത്ത് ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മാനുവൽ വേട്ടാപറമ്പിൽ, സംസ്ഥാന സമിതി അംഗങ്ങളായ ജോളി നെടുംപറമ്പിൽ, സാംസൺ കളത്തിപറമ്പിൽ, ഫ്രാൻസിസ് കോഴിപറമ്പിൽ, ആശമേരി, കൂണ്ടന്നൂർക്കാരൻ - എന്റെ മരട് പൗരസമിതിയെ പ്രതിനിധീകരിച്ച് യേശുദാസ്, രഞ്ജിത്ത്, ഷിബു എന്നിവർ പ്രസംഗിച്ചു.