ചങ്ങനാശേരി: സർഗക്ഷേത്രയിലേയും ക്രിസ്തു ജ്യോതി കോളേജിലേയും കലാകാരന്മാർ ഒരുക്കുന്ന വൺസ് അപ്പോൺ എ ടെം എന്ന സിനിമയുടെ പൂജ ഗവ. ചീഫ് വിപ്പ് എൻ. ജയരാജ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോഷി ചീരാംകുഴി ഭദ്രദീപം തെളിച്ചു. എൻ.ജയരാജ്, ഡോ. പരമേശ്വരക്കുറുപ്പ്, മാത്യു പോൾ, പ്രവീൺ നീലാംബരൻ എന്നിവർ അഭിനിയിക്കുന്ന സീനിന്റെ ആദ്യ ഷോട്ടിന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ക്ലാപ്പ് അടിച്ചു. കോളേജ് കാമ്പസുകളിലെ ലഹരി ഉപയോഗത്തിനെതിരെ ഒരു പറ്റം വിദ്യാർത്ഥികൾ നടത്തുന്ന ഇടപെടെലാണ് ചിത്രത്തിന്റെ കഥ. കഥയെഴുതി സംവിധാനം ചെയ്യുന്നത് ജോണി ആശംസയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |