ചാലക്കുടി: ശിവഗിരി മഠാധിപതിയായി ചുമലയേറ്റ ബ്രഹ്മശ്രീ സ്വാമി സച്ചിദാനന്ദയ്ക്ക് ആദരവ് അർപ്പിക്കാൻ ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെത്തി. ഗായത്രി ആശ്രമത്തിലെത്തിയ ബിഷപ്പ്, സ്വാമികൾക്ക് പൂച്ചെണ്ട് നൽകി. ടൗൺ ഇമാം ഹുസൈൻ ബാഖവി, ഫൊറോന വികാരി ഫാ. ജോസ് പാലാട്ടി, നഗരസഭ ചെയമാർമാൻ വി.ഒ. പൈലപ്പൻ, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, വാർഡ് കൗൺസിലർ വി.ജെ. ജോജി, വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |