പൊന്നാനി: സാഹിത്യകാരൻ പി.സുരേന്ദ്രന്റെ 1921: പോരാളികൾ വരച്ച ദേശഭൂപടങ്ങൾ എന്ന പുസ്തകത്തിന്റെ സമർപ്പണം ബുധനാഴ്ച പൊന്നാനി എം.ഐ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി. നന്ദകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ചടങ്ങിന് മുന്നോടിയായി പൊന്നാനിയുടെ പൈതൃകഭവനമായ കാരേക്കുന്നത്ത് തറവാട്ടിൽ പുസ്തകം സമർപ്പിച്ചു. കസ്തൂർബ പൊന്നാനിയിൽ താമസിച്ചപ്പോൾ ഉപയോഗിച്ചിരുന്ന ചർക്കയ്ക്ക് മുന്നിലാണ് പുസ്തകം സമർപ്പിച്ചത്. പ്രൊഫ. കടവനാട് മുഹമ്മദ്, വി.പി ഹുസൈൻകോയ തങ്ങൾ, കെ.എം അബ്ദുറഹ്മാൻ, കെ.ബി.കെ മുഹമ്മദ്, നിസാർ, പ്രസാധകരായ റഫീഖ് പെരുമുക്ക്, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |