SignIn
Kerala Kaumudi Online
Saturday, 27 April 2024 9.40 AM IST

ഗണപത് സ്കൂളിൽ നിന്ന് വാർത്തകൾ വിശദമായി...

lockel
രാമനാട്ടുകര ഗണപത് എ.യു.പി.ബി സ്കൂളിന്റെ വാർത്താ ചാനൽ ലോഗോ പ്രകാശനം പി കെ.അബ്ദുൾ ലത്തീഫ് നിർവഹിക്കുന്നു

രാമനാട്ടുകര: പഠനകാര്യങ്ങൾ കുട്ടികളിലൂടെ അറിഞ്ഞവർക്ക് ഇനി പാഠ്യേതര കാര്യങ്ങളറിയാൻ വാർത്താ ചാനലുമായി രാമനാട്ടുകര ഗണപത് എ.യു.പി.ബി സ്കൂൾ. 'ദി വോയിസ് ഓഫ് ഗണപത്' എന്ന് പേരിട്ട ചാനലിലൂടെയാണ് സ്കൂളിന്റെ മികവുകൾ തത്സമയം വീടുകളിലെത്തുക. സ്കൂളിന്റേതായ ലോഗോയോടുകൂടിയാണ് ചാനൽ സംപ്രേഷണം ആരംഭിച്ചിരിക്കുന്നത്. വാർത്താവതരണത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം ചാനലിൽ അവസരമുണ്ട്. കൂടാതെ വാർത്തകളും ചിത്രങ്ങളും ഒരുക്കുന്നതിനായി രക്ഷിതാക്കളും കൈകോർക്കുന്നു. ചാനൽ ലോഗോ പ്രകാശനം രാമനാട്ടുകര നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ.അബ്ദുൾ ലത്തീഫും ചാനൽ സ്വിച്ച് ഓൺ കർമ്മം കൗൺസിലറും പി.ടി.എ എക്സിക്യൂട്ടീവ് അംഗവുമായ എ വി.അനിൽകുമാറും നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.ടി.എ ചെയർപേഴ്സൺ രഞ്ജി ഭാഗ്യേഷ് പ്രസംഗിച്ചു. പ്രധാനാദ്ധ്യാപകൻ എം.പവിത്രൻ സ്വാഗതവും എം.രജിത നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ സുനിത.എം, പത്മം.സി, ബീന.എൻ, ഷിബിന.കെ.പി, സിതാര.പി.എം, രാഖി.പി, നിഷി.കെ, ജ്യോതിബസു എൻ.ടി, അഫ്സൽ റഹ്മാൻ എം.കെ, വിപിൻരാജ്.ആർ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.