SignIn
Kerala Kaumudi Online
Friday, 26 April 2024 9.32 PM IST

കർഷക സമരം വിജയിപ്പിച്ചത് വർഗബോധം: കെ.കെ.രാഗേഷ്

ragesh

തിരുവനന്തപുരം: ജനങ്ങൾ ഐക്യത്തോടെ നിന്നാൽ ഒരു ശക്തിക്കും അവരെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്നും ഐക്യം വർഗപരമായ ഐക്യമാണെങ്കിൽ ഒരു ശക്തിക്കും ജനങ്ങളെ ഭിന്നിപ്പിക്കാൻ സാധിക്കില്ലെന്നുമുള്ളതിന്റെ ഉത്തമോദാഹരണമാണ് കർഷകസമരമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷ് പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്‌കാരിക വിഭാഗമായ രചന സംഘടിപ്പിച്ച 'കർഷകസമരം അനുഭവം സാക്ഷ്യം' എന്ന പരിപാടിയിൽ സമരാനുഭവങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം. കർഷക സമരവേദിയായ ഷാജഹാൻപൂരിൽ സമരക്കാർക്കൊപ്പം അണിചേർന്ന ബാലസംഘം ചവറ ഏര്യാ സെക്രട്ടറി നൃപൻ എൽ.കൊച്ചയ്യത്തിനെ പരിപാടിയിൽ ആദരിച്ചു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി. ഹണി അദ്ധ്യക്ഷനായി. രചന കൺവീനർ എസ്. ബിനു സ്വാഗതവും പൂവത്തൂർ ചിത്രസേനൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KK RAGESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.