SignIn
Kerala Kaumudi Online
Friday, 26 April 2024 12.56 PM IST

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.41 അടിയായി ഉയർന്നു; ഒരു ഷട്ടർ തുറന്നു

mullaperiyar

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ 141.40 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു.മുന്നാമത്തെ ഷട്ടര്‍ മുപ്പത് സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. 397 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്

വൃഷ്ടിപ്രദേശത്ത് ഇന്നലെ ശക്തമായ മഴ പെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഈ വർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്.

പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചത്. 24 മണിക്കൂറിനുശേഷം ഒരു ഷട്ടര്‍ വീണ്ടും തുറക്കേണ്ടിവന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPERIYAR DAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.