പാരിസ്: ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ക്വാറന്റൈനിലുള്ള പ്രധാനമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. അദ്ദേഹം രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ചിരുന്നു.
ബെൽജിയത്തിൽ സന്ദർശനം നടത്തിയ അദ്ദേഹം ബ്രസൽസിൽ രാജ്യത്തെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ബെൽജിയൻ പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ, മറ്റ് നാല് മന്ത്രിമാർ എന്നിവർ ക്വാറന്റൈനിൽ പ്രവേശിച്ചു.
ബെൽജിയത്തിൽ നിന്ന് മടങ്ങിയെത്തിയ കാസ്റ്റെക്സിന്റെ 11കാരിയായ മകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനും രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഫ്രാൻസിൽ കൊവിഡ് അഞ്ചാം തരംഗം ആരംഭിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |