തൃശൂർ: മണ്ണുത്തി - വാളയാർ ദേശീയപാത 544 ൽ കുതിരാൻ രണ്ടാം ടണൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമായി ക്രമീകരിക്കുന്നതിന്റെ ട്രയൽ റൺ 25 മുതൽ നടത്തും. ടണലിൽ മൊബൈൽ ഫോൺ റേഞ്ച് ലഭ്യമല്ല. അത്യാവശ്യഘട്ടത്തിൽ തുരങ്കത്തിനകത്ത് ഡ്യൂട്ടിയിലുള്ള പൊലീസുദ്യോഗസ്ഥരുടെ സഹായം തേടണം.
ക്രമീകരണങ്ങൾ
1. 25 മുതൽ ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം ഒന്നാം ടണലിലൂടെ മാത്രം
2. ഒന്നാം ടണലിലൂടെ മാത്രമായി ക്രമീകരിക്കുന്നതിന്റെ ഭാഗമായി വഴുക്കുംപാറമുതൽ റോഡിന് നടുവിൽ തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റർ ദൂരം ബാരിക്കേഡുകൾ സ്ഥാപിക്കും.
3. വാഹനങ്ങളുടെ വേഗനിയന്ത്രണം കർശനമാക്കാൻ ഹമ്പ്
4. റോഡിൽ രാത്രികാലങ്ങളിൽ വെളിച്ചം ഉറപ്പുവരുത്തും. ആവശ്യമുള്ള സ്ഥലങ്ങളിൽ ഡിവൈഡറുകൾ, ട്രാഫിക് സിഗ്നൽ ബോർഡുകൾ
5. ടണലിന് ഇരുവശവും ആംബുലൻസ് സംവിധാനവും ക്രെയിൻ സംവിധാനവും.
6. നിർമ്മാണം നടക്കുന്ന റോഡിലും, ടണലിലും വാഹനങ്ങൾ ഓവർടേക്കിംഗ് അനുവദിക്കില്ല.
7. വാഹനങ്ങൾ ടണൽപാതയിലേക്ക് പ്രവേശിക്കും മുമ്പ് മതിയായ ഇന്ധനം ഉറപ്പുവരുത്തണം.
8. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം. മുഴുവൻ സമയവും ടണലിനകത്തും റോഡുകളിലും പൊലീസുദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകും.
9. ടണലിൽ വാഹനങ്ങൾക്ക് അപകടം മൂലമോ, യന്ത്രത്തകരാർ മൂലമോ സഞ്ചരിക്കാൻ കഴിയാതെ വന്നാൽ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യും.
10. പാറപൊട്ടിക്കൽ നടക്കുമ്പോൾ ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കും.
11. ട്രയൽ റൺ വിജയകരമായി പൂർത്തിയാകുമ്പോൾ രണ്ടാം ടണലിലേക്ക് നിലവിലുള്ള റോഡ് പൊളിച്ച് പുതിയ റോഡ് നിർമ്മിക്കാനുള്ള നടപടി ആരംഭിക്കും
വിവരങ്ങൾക്ക് പീച്ചി പൊലീസ് : 0487 2284040.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |