SignIn
Kerala Kaumudi Online
Friday, 26 April 2024 6.51 PM IST

ഒ.വി. വിജയൻ നോവൽ പുരസ്‌കാരം ടി.ഡി. രാമകൃഷ്ണന്‌

td

തൃശൂർ: ഒ.വി. വിജയൻ സ്മാരക നോവൽ അവാർഡ് ടി.ഡി. രാമകൃഷ്ണന്റെ 'മാമ ആഫ്രിക്ക" എന്ന നേവലിന് ലഭിച്ചു. അംബികാസുതൻ മാങ്ങാടിന്റെ 'ചിന്നമുണ്ടി"ക്കാണ് കഥാ പുരസ്‌കാരം ലഭിച്ചത്. അർജുൻ അരവിന്ദിന് (ഇസഹ പുരാണം) യുവകഥാ പുരസ്‌കാരവും സി.കെ. ശാലിനിക്ക് (ലൗ ഹാൻഡിൽസ്) പ്രോത്സാഹന സമ്മാനവും ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. കഥ, നോവൽ പുരസ്കാരങ്ങൾക്ക് 25,000 രൂപ വീതവും യുവകഥാ പുരസ്കാരത്തിന് 10,000 രൂപയുമാണ് ലഭിക്കുക. ആഷാ മേനോൻ, ടി.കെ. നാരായണദാസ്, ഡോ. സി.പി. ചിത്രഭാനു, ടി.കെ. ശങ്കരനാരായണൻ, ഡോ. സി. ഗണേഷ്, രഘുനാഥൻ പറളി, മോഹൻദാസ് ശ്രീകൃഷ്ണപുരം, ഡോ. പി.ആർ. ജയശീലൻ എന്നിവരുൾപ്പെട്ടതാണ് ജൂറി. ഡിസംബറിൽ പുരസ്‌കാര വിതരണം സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കുമെന്ന് ഒ.വി. വിജയൻ സ്മാരക സമിതി സെക്രട്ടറി ടി.ആർ. അജയൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TS RAMAKRISHNAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.