കൊച്ചി: കേരള പവർ വർക്കേഴ്സ് കോൺഗ്രസ് എന്ന സംഘടന കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷനിൽ (ഐ.എൻ.ടി.യു.സി) ലയിച്ചു. ജില്ലാതല ലയന സമ്മേളനം ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. അഡ്വ. കെ.പി. ഹരിദാസ് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.പി. ധനപാലൻ, സിബിക്കുട്ടി ഫ്രാൻസിസ്, വി. സുധീർ കുമാർ, കഴിവൂർ സുരേഷ്, വി.ജി. സെബാസ്റ്റിൻ, കെ.സി. പത്മകുമാർ, സുനിൽ കുമാർ കെ.പി, നസീർ എം, യമുന സി.എസ്, സി.എം. യൂസഫ്, എസ്. സേവ്യർ, സോണി ടി.ഡി, രഞ്ജു ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |