വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാർത്തകളിലെ താരം ഇപ്പോഴും ഡൊണാൾഡ് ട്രംപ് തന്നെയാണ്. മാർഷ്യൽ ആർട്സിന്റെ ഏറ്റവും ഉന്നതമായ പദവിയായ നയൻത് ഡാൻ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ട്രംപ്.
ദക്ഷിണ കൊറിയയിലെ ലോക തായ്ക്വോണ്ടോ ആസ്ഥാനമായ കുക്കിവോണിന്റെ പ്രസിഡന്റ് ലീ ഡോങ് സിയോപ്പാണ് ട്രംപിന് ഈ ബഹുമതി സമ്മാനിച്ചത്. ട്രംപ് പരമ്പരാഗത തായ്ക്വോണ്ടോ വേഷമണിഞ്ഞ് ബഹുമതി വാങ്ങുന്നതും ലീയ്ക്കൊപ്പം പോസ് ചെയ്യുന്നതുമായ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ഈ ഓണററി സർട്ടിഫിക്കറ്റ് ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. കൊവിഡ് കാലത്ത് ആരോഗ്യപരിരക്ഷയ്ക്കുള്ള മികച്ച ഉപാധി കൂടിയാണ് തായ്ക്വോണ്ടോയെന്ന് ട്രംപ് പ്രതികരിച്ചു.
അതിന് പുറമെ, ഒരിക്കൽ കൂടി പ്രസിഡന്റായി തെരഞ്ഞെടുത്താൽ കോൺഗ്രസിൽ ഈ തായ്ക്വോണ്ടോ വേഷം ധരിച്ച് എത്തുമെന്ന് മുൻ പ്രസിഡന്റ് കൂടിയായ ട്രംപ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. . തായ്ക്വോണ്ടോ അവതരിപ്പിക്കാൻ കുക്കിവോൺ സംഘത്തെ അമേരിക്കയിലേക്ക് അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |