തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വെട്ടുകാട് വാർഡിൽ എൽ.ഡി.എഫ് കൺവെൻഷൻ ചേർന്നു.മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.സി.പി.ഐ നേതാവ് സോളമൻ വെട്ടുകാട് അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി ക്ളൈനസ് റൊസാരിയോ, മന്ത്രി ആന്റണി രാജു,മേയർ ആര്യാ രാജേന്ദ്രൻ,സി.പി.എം വഞ്ചിയൂർ ഏരിയാ സെക്രട്ടറി സി.ലെനിൻ,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണികൃഷ്ണൻ,സി.പി.എം നേതാക്കളായ ആർ അശ്വിനികുമാർ,ഡി.ആർ.അനിൽ,കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സഹായദാസ് എന്നിവർ പങ്കെടുത്തു.കടകംപള്ളി സുരേന്ദ്രൻ,സി.ജയൻബാബു,സി.അജയകുമാർ,സി.ലെനിൻ,കെ. ശ്രീകുമാർ,ടോം ഫെർണാണ്ടസ്,പീറ്റർ കുലാസ്,വേളി സുകുമാരൻ,വേളി പ്രമോദ്,ആർ.അശ്വനികുമാർ,വിമല ലാസർ,എൻ. രാമചന്ദ്രൻ എന്നിവർ രക്ഷാധികാരികളായും സോളമൻ വെട്ടുകാട് ചെയർമാനായും കെ.രവീന്ദ്രൻ ജനറൽ സെക്രട്ടറിയായും ആയിരത്തൊന്നു പേരടങ്ങുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |