പാറശാല: മഴയും മണ്ണിടിച്ചിലും കാരണം കഴിഞ്ഞ ഒൻപത് ദിവസമായി നിറുത്തിവച്ചിരുന്ന തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിലെ ട്രെയിൻ ഗതാഗതം ഇന്നലെ വൈകിട്ടോടെ ഭാഗികമായി പുനരാരംഭിച്ചു. ഇന്നലെ വൈകിട്ട് 6ന് നാഗർകോവിൽ പാസഞ്ചറാണ് ആദ്യം സർവീസ് നടത്തിയത്. രാത്രിയോടെ മറ്റ് ചില ട്രെയിനുകളും ഓടിത്തുടങ്ങി. ഇന്നലെ രാവിലെ റൂട്ടിൽ എൻജിൻ മാത്രവും തുടർന്ന് യാത്രക്കാരില്ലാതെയും ട്രെയിൻ ഓടിച്ച് മണ്ണിടിച്ചിൽ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയതിനെ തുടർന്നാണ് വൈകിട്ടോടെ സർവീസുകൾ പുനഃരാരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |