കാഞ്ഞങ്ങാട്: സമഗ്ര ശിക്ഷ കാസർകോടിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലയിലെ ആദ്യ ജിയോ ലേണിംഗ് ലാബ് ജി.എച്ച്. എസ്. എസ് ഹോസ്ദുർഗ്ഗിൽ ഡി.ഡി.ഇ കെ .വി പുഷ്പ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഏറെ ദുർഗ്രാഹ്യമായ ഭൂമിശാസ്ത്ര പഠനം ലളിതവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാബ് ഒരുക്കിയത്. ഡയറ്റ് പ്രിൻസിപ്പാൾ ഡോ: എം.ബാലൻ മുഖ്യാതിഥിയായി. ജില്ലാ പ്രൊജക്റ്റ് കോഓഡിനേറ്റർ പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ വി വി ഭാസ്കരൻ ,കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ രാജേഷ് എം.പി, പ്രിൻസിപ്പാൾ സുരേഷ് ബാബു .എ.വി സുനിൽ കുമാർ , അബ്ദുൾ ബഷീർ ,വേലായുധൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ബീന ടീച്ചർ സ്വാഗതവും രാജഗോപാലൻ പി.നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |