മലപ്പുറം: ജില്ലയിൽ ബുധനാഴ്ച 101 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു.
2.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 95പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. ആകെ 4,604 സാമ്പിളുകളാണ് ഈ ദിവസം പരിശോധന നടത്തിയത്. ജില്ലയിൽ 45,93,682 ഡോസ് കൊവിഡ് പ്രതിരോധ വാക്സിനാണ് ഇതുവരെ നൽകിയത്. ഇതിൽ 29,60,633 പേർക്ക് ഒന്നാം ഡോസും 16,33,049 പേർക്ക് രണ്ട് ഡോസ് വാക്സിനുമാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |