SignIn
Kerala Kaumudi Online
Saturday, 27 April 2024 1.29 AM IST

ഇനി താജ്മഹൽ കാണാൻ ഡൽഹി ഫ്ലൈറ്റ് പിടിക്കേണ്ട; ജേവാറിൽ ഒരുങ്ങുന്നത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം

jewar

നോയിഡ: 2024ൽ ആദ്യ വിമാനം പറന്നുയരുമ്പോൾ ജേവാറിനെ കാത്തിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം എന്ന റെക്കോഡാണ്. ഉത്തർപ്രദേശിന്റെ സമഗ്രമായ മാറ്റത്തിന് വഴി തെളിക്കുന്ന തരത്തിലേക്കായിരിക്കും ജേവാറിന്റെ വളർച്ചയും നടത്തിപ്പും. 5000 ഹെക്‌ടറിൽ 8 റൺവേകളുമായിട്ടാണ് ജേവാർ പ്രവർത്തനം ആരംഭിക്കുക. നിർമാണം പൂർത്തിയാകുന്നതോടെ അഞ്ചു വിമാനത്താവളങ്ങൾ ഉൾക്കൊള്ളുന്ന രാജ്യത്തെ ഏക സംസ്ഥാനമായി അതോടെ യു പി മാറും. ലഖ്‌നൗ, വാരാണസി വിമാനത്താവളങ്ങളായിരുന്നു ആദ്യമുണ്ടായിരുന്നത്. അടുത്തിടെ കുശിനഗർ വിമാനത്താവളം ഉദ്ഘാടനം ചെയ്‌തു. അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. 10050 കോടി രൂപ ചെലവിലാണ് നോയിഡയിൽ പുതിയ വിമാനത്താവളം തലയുയർത്തുക.

ഏറെ പ്രത്യേകതകളാണ് ജേവാറിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. വിമാനത്താവളത്തിലേക്കെത്താൻ മെട്രോ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കെല്ലാം ഏറെ ഗുണകരമായിരിക്കും പുതിയ വിമാനത്താവളം. ആദ്യവർഷത്തിൽ 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന വിധത്തിലാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ട പ്രവർത്തനം. പതിയെ ആ എണ്ണത്തിൽ വർദ്ധനവുണ്ടാകും. ജേവാറിന്റെ സാന്നിദ്ധ്യം സംസ്ഥാനത്തെ വിനോദമേഖലയ്‌ക്ക് പുത്തൻ ഉണർവ് നൽകുനെന്ന കാര്യത്തിൽ സംശയമില്ല.

jewar

താജ്മഹൽ സന്ദർശിക്കാനെത്തുന്നവർക്ക് ഡൽഹിയിൽ ഇറങ്ങാതെ തന്നെ ജേവാർ വഴി അവിടേക്കെത്താം. ജേവാറിൽ നിന്ന് 140 കിലോമീറ്റർ മാത്രം മതി ആഗ്രയിലെത്താൻ. നിലവിലുള്ള താജ് എക്‌സ്പ്രസ് വേയും വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നത് സഞ്ചാരികൾക്ക് ഏറെ സൗകര്യപ്രദമാകും. തീർത്ഥാടന കേന്ദ്രങ്ങളായ വൃന്ദാവൻ, മഥുര എന്നിവിടങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും.

സംയോജിത മൾട്ടി മോഡൽ കാർഗോ ഹബ്ബായി പൂർത്തിയാകുന്ന വിമാനത്താവളവും എന്ന പ്രത്യേകതയുമുണ്ട്. അത് സഞ്ചാരികൾക്കും വ്യാവസായിക മേഖയ്‌ക്ക് ഒരുപോലെ ഗുണം ചെയ്യും. മൾട്ടിമോഡൽ ട്രാൻസിറ്റ് ഹബ്, ഹൗസിംഗ് മെട്രോ, ഹൈ സ്പീഡ് റെയിൽ സ്റ്റേഷനുകൾ, ടാക്‌സി, ബസ് സർവീസുകൾ, സ്വകാര്യ പാർക്കിംഗ് എന്നിവ ഉൾക്കൊള്ളുന്ന ഗ്രൗണ്ട് ട്രാൻസ്‌പോർട്ടേഷൻ സെന്ററും വിമാനത്താവളത്തിൽ ഒരുക്കുന്നുണ്ട്.

ഡൽഹി - വാരാണസി ഹൈ സ്പീഡ് റെയിലുമായും വിമാനത്താവളം ബന്ധിപ്പിക്കും. കൂടാതെ, യമുന അതിവേഗപാത, വെസ്റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ് വേ, ഈസ്റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ് വേ ഡൽഹി-മുംബയ് എക്‌സ്പ്രസ് വേ തുടങ്ങി സമീപത്തെ എല്ലാ പ്രധാന റോഡുകളും ഹൈവേകളും വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതോടെ സഞ്ചാരികൾക്കും നാടിനും ഒരുപോലെ ഗുണമുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, JEWAR, AIRPORT, UP, LARGEST, MODI, NOIDA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.