SignIn
Kerala Kaumudi Online
Thursday, 28 March 2024 11.24 PM IST

കൊവാക്സിൻ സ്വീകരിച്ചവർക്ക് കുവൈറ്റ് പ്രവേശനം ഉടൻ, നടപടികൾക്ക് വേഗം കൂട്ടി ഇന്ത്യൻ എംബസി

covaxin

കുവൈറ്റ്സിറ്റി: കൊവാക്‌സിൻ കുത്തിവയ്‌പ്പെടുത്തവർക്കും കുവൈറ്റിലേക്ക് അടുത്തുതന്നെ പ്രവേശനം സാദ്ധ്യമാകും. ഇതുസംബന്ധിച്ച് കുവൈറ്റ് അധികൃതരുമായി ചർച്ച തുടരുന്നതായി ഇന്ത്യൻ അംബാസഡർ സിബി ജോർജ് വ്യക്തമാക്കി. . കൊവാക്‌സിൻ സ്വീകരിച്ച ഇന്ത്യക്കാർക്കായി എംബസി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിച്ചതായും കൊവാക്‌സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചത് കുവൈറ്റ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കുവൈറ്റ് കൊവാക്‌സിൻ അംഗീകരിച്ചിട്ടില്ലാത്തതിനാൽ കൊവാസ്കിൻ കുത്തിവച്ചവർക്ക് ആ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൊവാക്സിൻ സ്വീകരിച്ചവരുടെ വിവര ശേഖരണത്തിനായി എംബസി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. എംബസിയുടെ വെബ്സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം പൂരിപ്പിച്ചാണ് വിവരങ്ങൾ നൽകേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, COVAXIN, KUWAIT, DISCUSSIONS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.