തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവർത്തനങ്ങൾ വൈകുന്നേരം വരെയാക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേരും.
നിലവിൽ ഉച്ച വരെയാണ്. ഡിസംബർ ഒന്ന് മുതൽ സ്കൂൾ സമയം പഴയതു പോലെയാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തത്വത്തിൽ തീരുമാനമായിരുന്നു. അദ്ധ്യയന വർഷം വൈകി ആരംഭിച്ചതിനാൽ പാഠഭാഗങ്ങൾ പൂർണമായി തീർക്കാൻ മതിയായ സമയം ലഭിക്കുന്നില്ലെന്ന് അദ്ധ്യാപകർ യോഗത്തിൽ പരാതി ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |