SignIn
Kerala Kaumudi Online
Friday, 26 April 2024 9.22 PM IST

ഹലാൽ ശർക്കര: ഹർജി മാറ്റി

p

കൊച്ചി: ശബരിമലയിൽ അപ്പവും അരവണയും നിർമ്മിക്കാൻ ഹലാൽ ശർക്കര ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ നൽകിയ ഹർജി ഹൈക്കോടതി ഡിസംബർ മൂന്നിനു പരിഗണിക്കാൻ മാറ്റി. 2019-20 വർഷം ശർക്കര ലഭ്യമാക്കിയ കരാർ കമ്പനിയായ മഹാരാഷ്ട്രയിലെ വർദ്ധാൻ അഗ്രോ പ്രോസസിംഗ് ലി, ബാക്കി വന്ന ശർക്കര ലേലത്തിൽ എടുത്ത തൃശൂിലെ സതേൺ അഗ്രോ ടെക്ക് എന്നീ കമ്പനികളെ ഹർജിയിൽ കക്ഷി ചേർക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഇന്നലെ ഹർജി വീണ്ടും പരിഗണനയ്ക്കു വന്നപ്പോൾ ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ കമ്പനികൾക്ക് നോട്ടീസ് നൽകാൻ നിർദ്ദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HALAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.