തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാമ്പസ് ശുചീകരിക്കാൻ ഇനി ആധുനിക സംവിധാനങ്ങളുള്ള റോഡ് സ്വീപ്പിംഗ് മെഷീനും. 17325 സ്ക്വയർമീറ്റർ സ്ഥലം ഒരു മണിക്കൂർ കൊണ്ട് വൃത്തിയാക്കുന്ന മെഷീന്റെ ഫ്ളാഗ് ഓഫ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ് നിർവഹിച്ചു. മെഷീൻ വഴി തന്നെ ഇതിൽ ശേഖരിക്കുന്ന മാലിന്യം ഗാർബേജ് യാർഡിലോ വേസ്റ്റ് ബിനുകളിലേക്കോ നിക്ഷേപിക്കാനും കഴിയും. കോയമ്പത്തൂർ ആസ്ഥാനമായ റൂട്സ് മൾട്ടിക്ലീൻ ലിമിറ്റഡാണ് മെഷീൻ നിർമ്മിച്ചു നൽകിയത്. 20 ലക്ഷം രൂപയാണ് വില. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എ. നിസാറുദീൻ, ഹെൽത്ത് ഇൻസ്പക്ടർമാർ, നഴ്സിംഗ് സൂപ്രണ്ടുമാർ, വെഹിക്കിൾ ഓഫീസർ, വർക്ക്ഷോപ്പ് സൂപ്രണ്ട്, റൂട്സ് മൾട്ടിക്ലീൻ ലിമിറ്റഡ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |