SignIn
Kerala Kaumudi Online
Friday, 26 April 2024 3.24 PM IST

വിദ്യാർത്ഥികൾക്ക് ആർട്ട് റൂം പദ്ധതി

art

ആലപ്പുഴ: കൊവിഡ് ഇടവേളയ്ക്ക് ശേഷം സ്‌കൂളുകളിലെത്തിയ വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്തും കൊച്ചി ബിനാലെ ഫൗണ്ടേഷനും അംബേദ്കർ സർവകലാശാലയുമായി ചേർന്ന് ആർട്ട് റൂം പദ്ധതി നടപ്പാക്കുന്നു. കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും സർഗശേഷി വളർത്തുന്നതിനും പഠനനിലവാരം ഉയർത്താനുമാണ് പദ്ധതി.

അഭിരുചിക്കനുസരിച്ച് കലാസ്വാദനം നടത്തുക,​ കലാവാസന പരിപോഷിപ്പിക്കുക,​ പഠനവും ജീവിത വീക്ഷണവും മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ലക്ഷ്യം. ജില്ലയിലെ സ്‌കൂളുകളും വായനശാലകളും കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. വായനശാലകളിലും പൊതു ഇടങ്ങളിലും കുട്ടികൾക്കായി പ്രദർശനങ്ങളും വർക്ക്ഷോപ്പുകളും ക്ലാസുകളും സംഘടിപ്പിക്കും. പ്രകൃതിയോട് ചേർന്നുള്ള പഠനരീതിയാണ് പിന്തുടരുക. ആദ്യഘട്ടത്തിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തുടർന്ന് ജില്ലയിലെ എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. അദ്ധ്യാപകരെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും പങ്കാളികളാക്കും.

ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ആലോചനാ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷയായി. കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ എ.ബി.സി പ്രോഗ്രാം കോ- ഓർഡിനേറ്റർ ബ്ലേസ് ജോസഫ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.റിയാസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. ഷൈല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.