തൃശൂർ: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം 28 ന് രാവിലെ 10ന് പുഴയ്ക്കൽ മോഡൽ റോഡിന് സമീപം വെഡ്ഡിംഗ് വില്ലേജ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ടി.എൻ. പ്രതാപൻ എം.പി, പി. ബാലചന്ദ്രൻ എം.എൽ.എ എന്നിവർ മുഖ്യാതിഥിയാകും. ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് അദ്ധ്യക്ഷത വഹിക്കും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ, സംസ്ഥാന ട്രഷറർ ബാലകൃഷ്ണ പൊതുവാൾ, വർക്കിംഗ് പ്രസിഡന്റുമാരായ ജി.കെ. പ്രകാശ്, പ്രസാദ് ആനന്ദ് ഭവൻ, സംസ്ഥാന സെക്രട്ടറിമാരായ സി. ബിജുലാൽ, പി.പി. അബ്ദുറഹ്മാൻ, ജില്ലാ നേതാക്കളായ അമ്പാടി ഉണ്ണിക്കൃഷ്ണൻ, സുന്ദരൻ നായർ തുടങ്ങിയ നേതാക്കൾ സംസാരിക്കും. ദുർവഹമായ പാചകവാതക വില വർദ്ധനവ്, രണ്ട് കൊവിഡ് കാലഘട്ടങ്ങളിലായി ദീർഘകാലം പ്രവർത്തനാനുമതി ഇല്ലാത്തതിൽ പൂട്ടിയിടേണ്ടി വന്ന ഹോട്ടൽ മേഖലയിലെ സാമ്പത്തിക തകർച്ച, ഇന്ധന വിലവർദ്ധനവിനെ തുടർന്ന് നിത്യോപയോഗ സാധനങ്ങൾക്കുണ്ടായിട്ടുള്ള വൻ വിലവർദ്ധന തുടങ്ങി മേഖല നേരിടുന്ന വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ബാബു രാജ്, സുന്ദരൻ നായർ, ജോണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |