തൃശൂർ: ആർ.എസ്.എസ് - സംഘപരിവാരങ്ങളുടെ നേതൃത്വത്തിൽ പ്രചരിപ്പിക്കുന്ന ഭിന്നിപ്പിന്റെ പ്രത്യയശാസ്ത്രത്തെ ഭരണഘടനാ മൂല്യം മുറുകെപിടിച്ച് പ്രതിരോധിക്കണമെന്ന് മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. സി.പി.ഐ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണം തെക്കേ ഗോപുരനടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൗലിക അവകാശം സംരക്ഷിക്കാനായി പൗരന്മാർക്ക് തെരുവിലിറങ്ങേണ്ടി വരുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല. എതിർശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളാണ് മോഡി ഭരണത്തിൽ നടക്കുന്നത്. കർഷകസമരം അടിച്ചമർത്തുന്നതിന് സ്വീകരിച്ച മാർഗ്ഗം തന്നെ അതിനുള്ള ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഹരീഷ് വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി. രാജേന്ദ്രൻ, വി.എസ്. സുനിൽകുമാർ, കെ.ജി. ശിവാനന്ദൻ, വി.എസ്. പ്രിൻസ്, കെ. ശ്രീകുമാർ, ഷീല വിജയകുമാർ, എം. സ്വർണലത, എം.എൽ.എ മാരായ അഡ്വ. വി .ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ മാസ്റ്റർ, പി. ബാലചന്ദ്രൻ, അഡ്വ. സിബി സ്വാമിനാഥൻ, അഡ്വ. ആശ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |