പത്തനംതിട്ട: ചെന്നീർക്കര ഗ്രാമപഞ്ചായത്തിലെ 1 മുതൽ 7 വരെ വാർഡുകളിലെ കെട്ടിടനികുതി കളക്ഷൻ ക്യാമ്പ് 30 മുതൽ ഡിസംബർ 6 വരെ നടക്കും. തീയതി, വാർഡ്, സമയം, സ്ഥലം എന്ന ക്രമത്തിൽ: 30ന് വാർഡ് 1 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ജനതലൈബ്രറി,മുട്ടത്തുകോണം. ഡിസംബർ 1ന് വാർഡ് 2 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ആത്രപ്പാട് ജംഗ്ഷൻ. 2ന് വാർഡ് 3 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ സന്തോഷ് ക്ലബ്ബ്,പ്രക്കാനം. 3ന് വാർഡ് 4 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ സാംസ്കാരിക നിലയം, മുട്ടുകുടുക്ക. 4ന് വാർഡ് 5 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ നവകേരള അങ്കണവാടി, കളീക്കൽ കുടുംബയോഗത്തിന് സമീപം. 6ന് വാർഡ് 6 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ 47-ാം നമ്പർ അങ്കണവാടി, കോടൻമുറി. 7ന് വാർഡ് 7 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ഫാമിലി വെൽഫയർസെന്റർ, തുമ്പമൺഏറം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |