വളാഞ്ചേരി: വട്ടിപ്പലിശക്കെതിരെയുള്ള പൊലീസ് നടപടി ഓപ്പറേഷൻ കുബേരയുടെ ഭാഗമായി നടന്ന പരിശോധനയിൽ ഒരാളെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇരിമ്പിളിയം കൊടുമുടി പതിയംപറമ്പിൽ വീട്ടിൽ ശിഹാബ് (40) ആണ് പിടിയിലായത്. ഇയാളിൽ നിന്നും മുദ്രപത്രങ്ങൾ, ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, എഗ്രിമെന്റ് പേപ്പറുകൾ എന്നിവ പിടികൂടി. കൊള്ളപ്പലിശക്കെതിരെ ഓപ്പറേഷൻ കുബേര പരിശോധന സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ട്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് നാലു സ്ഥലങ്ങളിലാണ് പരിശോധന. ഇൻസ്‌പെക്ടർ കെ.ജെ.ജിനേഷ്,
സബ് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖ്, സുധീർ ,സീനിയർ സി.പി.ഒമാരായ ദീപക്, പത്മിനി, സുനിൽദേവ്, മോഹനൻ, ബിനി, അബ്ദു, മനു ചാക്കോ, അൻസൺ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.