കെ.എസ്.എസ്.പി.എ പാലക്കാട് നിയോജകമണ്ഡലം വാർഷിക പൊതുയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എ. തുളസി ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: കെ.എസ്.എസ്.പി.എ പാലക്കാട് നിയോജകമണ്ഡലം വാർഷിക പൊതുയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം. തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി. വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. പെൻഷൻകാരുടെ ആരോഗ്യ ഇൻഷ്വറൻസ് ചികിത്സാ പദ്ധതിയായ മെഡിസെപ്പ് നടപ്പിലാക്കുന്നതിന് മുമ്പ് പെൻഷൻകാരിൽ നിന്നും പ്രീമിയം ഈടാക്കുവാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് മനോജ് ചിങ്ങന്നൂർ, കെ. ബാലകൃഷ്ണൻ, ബാലകൃഷ്ണൻ മാത്തൂർ, സി.ടി. രമണി, പോൾ ആലീസ് എന്നിവർ പങ്കെടുത്തു.